പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ ഓണാഘോഷപരിപാടികൾ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ, ആലത്തൂർ ലോകസഭാഗം കുമാരി രമ്യ ഹരിദാസ്, ബിസിനസ് പ്രമുഖരായ കെ ജി ബാബുരാജൻ, പമ്പാവാസൻ നായർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം പ്രസിഡന്റ് സന്തോഷ് കൈലാസ് എന്നിവർ ആശംസകൾ നേർന്നു.
ഇന്ത്യൻ സ്കൂളിന് വേണ്ടി ബിനു മണ്ണിൽ, ഐസിആർഎഫിന് വേണ്ടി ഡോ ബാബു രാമചന്ദ്രൻ, പങ്കജ് നെല്ലൂർ, ഇന്ത്യൻ ക്ലബിന് വേണ്ടി പ്രസിഡന്റ് ചെറിയാൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റിക്കുവേണ്ടി ചന്ദ്രബോസ് എന്നിവരെ ചടങ്ങിൽ മെമോന്റോയും ഷാളും നൽകി ആദരിച്ചു. ആയിരത്തി അഞ്ഞൂറോളം പേർക്കായി പാലക്കാടൻ രീതിയിലുള്ള ഓണസദ്യയും പരിപാടിയോടൊപ്പം നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
ീബ്ബ