ദേവസ്വം ബോർഡിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി കോടികൾ തട്ടി; മൂന്ന് ഗ്രേഡ് എസ്‌ഐമാർക്ക് സസ്‌പെന്‍ഷൻ

ദേവസ്വം ബോർഡിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി കോടികൾ തട്ടിയ സംഭവത്തിൽ മൂന്ന് ഗ്രേഡ് എസ്‌ഐമാർക്ക് സസ്‌പെൻഷൻ. വർഗീസ്, ഗോപാലകൃഷ്ണൻ, ഹക്കീം എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണം നടക്കുന്ന വിവരം ഉദ്യോഗസ്ഥർ പ്രതിക്ക് ചോർത്തി നൽകിയെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തട്ടിപ്പുകേസിലെ ഒന്നാം പ്രതിയായ വിനീഷിന് കേസിലെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ പേരിൽ സംസ്ഥാനത്തുടനീളം നിയമന ഉത്തരവ് നൽകി വ്യാപക തട്ടിപ്പാണ് നടന്നത്. മാവേലിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിൽ മാത്രം രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടന്നു.
വൈക്കം ക്ഷേത്ര കലാപീഠത്തിൽ ക്ലാർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെന്‍റിന്‍റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് വ്യാജ നിയമന ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
at