വടകര സഹൃദയ വേദിയുടെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ഓണം പൊന്നോണം റിഫാ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ രക്ഷാധികാരികളായ ആർ പവിത്രൻ, കെ.ആർ ചന്ദ്രൻ, ശിവദാസ് എം, ശശിധരൻ എം  എന്നിവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയുടെ ഔപചാരിക ചടങ്ങിൽ പ്രസിഡണ്ട് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. 

രക്ഷാധികാരി ആർ. പവിത്രൻ ഓണ സന്ദേശം നൽകി. സെക്രട്ടറി വിനീഷ് എംപി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം എം ബാബു നന്ദിയും പറഞ്ഞു. സംഘടനയുടെ ട്രഷറർ ഷാജി വളയം, കലാ വിഭാഗം സെക്രട്ടറി എം.സി പവിത്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സംഘടനയിലെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, കോൽക്കളി, സംഗീത നൃത്ത പരിപാടികൾ എന്നിവയ്ക്കു പുറമെ മഹാബലി, മലബാറിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഓണപ്പൊട്ടൻ എന്നീ വേഷങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടുനിന്ന  ഓണാഘോഷ പരിപാടികളിൽ മുന്നൂറിൽ അധികം അംഗങ്ങൾ പങ്കെടുത്തു. പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

article-image

ിൂഹി

You might also like

Most Viewed