'തുമ്പിപ്പെണ്ണ്' വീഡിയോ ആൽബം റിലീസ് ചെയ്തു

ജിതീഷ് വേളം രചനയും സംവിധാനവും നിർവഹിച്ച 'തുമ്പിപ്പെണ്ണ്' എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത അവതാരകൻ രാജ് കലേഷ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശങ്കർ പാലൂർ, ഷാജൻ സെബാസ്റ്റ്യൻ, ശ്രീജിത്ത് ഫറോക്ക് എന്നിവർ പങ്കെടുത്തു. രാജീവ് വെള്ളിക്കോത്ത് സംഗീതം നൽകിയ ആൽബത്തിൽ ശ്രീഷ്മ ജിലീബ്, അരുൺകുമാർ പാലേരി എന്നിവരാണ് ഗാനം ആലപിച്ചത്.ബഹ്റൈനിലെ പ്രവാസികളായ 65 ഓളം കലാകാരന്മാരാണ് ആൽബം നിർമ്മാണത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്.