കെസിഎ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി


കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കമായി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയും വാമനനും പുലികളും താലപ്പൊലിയും അണിനിരന്ന ഘോഷയാത്ര കാണികൾക്ക് ദൃശ്യവിരുന്നായി. കെസിഎ പ്രസിഡണ്ട് റോയ് സി. ആന്‍റണി അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ മുഖ്യാതിഥിയായ സ്വദേശി സാമൂഹ്യപ്രവർത്തകൻ ഖലീൽ അൽ ദൈലാമി, വിശിഷ്ടാതിഥി പ്രശസ്ത ചിത്രകാരൻ ഫ്രാൻസിസ് ആന്‍റണി കോടങ്കണ്ടത്ത്, കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, ഓണം പൊന്നോണം 2022 പ്രോഗാം ജനറൽ കൺവീനർ ഷിജു ജോൺ, ബിയോൺ മണി മാർക്കറ്റിങ്ങ് മാനേജർ ടോബി മാത്യു, ബി.എഫ്.സി മാനേജർ ആനന്ദ് നായർ  എന്നിവർ സംസാരിച്ചു.

കെ.സി.എ ആക്ടിങ് ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്‍റ് ജോഷി വിതയത്തിൽ നന്ദിയും പറഞ്ഞു. ജൂലിയറ്റ് തോമസിന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം, കിണ്ണംകളി എന്നിവയും അവതരിപ്പിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed