പുല്ലേല ഗോപിചന്ദിന്റെ ഗൾഫ് ബാഡ്മിന്റൺ അക്കാദമി ബഹ്റൈനിലും പ്രവർത്തനമാരംഭിക്കുന്നു


ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസമായ പുല്ലേല ഗോപിചന്ദിന്റെ നേതൃത്വത്തിൽ ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൾഫ് ബാഡ്മിന്റൺ അക്കാദമി ബഹ്റൈനിലും പ്രവർത്തനമാരംഭിക്കുന്നു. ഇന്ത്യൻ ക്ലബുമായി സഹകരിച്ചാണ് ഇത് ആരംഭിക്കുന്നത്. ബാഡ്മിന്‍റണിൽ താൽപര്യമുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനം നൽകുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് വാർത്തസമ്മേളനത്തിൽ പുല്ലേല ഗോപിചന്ദ് വ്യക്തമാക്കി. 

മികവ് പുലർത്തുന്ന കുട്ടികൾക്ക് ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയിലും യു.എ.ഇയിലെ ജി.ബി.എ സെന്‍റർ ഓഫ് എക്സലൻസിലും ഉന്നത പരിശീലനത്തിന് അവസരം ലഭിക്കും. ഹൈദരാബാദ് അക്കാദമിയിൽനിന്ന് വിദഗ്ധ പരിശീലനം നേടിയ കോച്ചുമാരാണ് ബഹ്റൈൻ അക്കാദമിയിൽ കുട്ടികൾക്ക് ബാഡ്മിന്‍റൺ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ഹൈദരാബാദ് അക്കാദമിയിൽനിന്നുള്ള മുതിർന്ന പരിശീലകരും സ്ഥിരമായി ഇവിടെയെത്തും.

ദുബൈയിൽ അഞ്ച്  കേന്ദ്രങ്ങളിലായി നൂറോളം വിദ്യാർത്ഥികളാണ് പരിശീലനം തേടുന്നത്. ഗൾഫ് അക്കാദമി മാനേജിങ് ഡയറക്ടർ തൗഫീഖ് വലിയകത്ത്, ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്,തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ ബഹ്റൈൻ അക്കാദമിയുടെ ഉദ്ഘാടനം പുല്ലേല ഗോപിചന്ദ് നിർവഹിച്ചു. 

You might also like

Most Viewed