ബഹ്റൈൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബഹ്റൈൻ രാജാവ്


ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാൻ നടന്നുവരുന്ന പ്രവർത്തനങ്ങളെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദിച്ചു. സഖീർ പാലസിൽ വെച്ച് ഇരുവരും നടത്തിയ കൂടികാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിന്‍റെ നേട്ടങ്ങളും ബഹ്റൈൻ രാജാവ് വിശദീകരിച്ചു.

വിവിധ രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ച മേഖലയിൽ സമാധാനം ഊട്ടിയുറപ്പിക്കാൻ കരുത്ത് പകരുന്നതായിരുന്നുവെന്ന് ഹമദ് രാജാവ് പറഞ്ഞു. സർക്കാറിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾ ഇരുവരും പങ്കുവെച്ചു. 

You might also like

Most Viewed