കൊല്ലം പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൌണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തിയാണ് സ്വാതന്ത്ര്യ ദിനത്തിന്‍റെ മധുരം പങ്കിട്ടു. അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. ഹമ്മദ് ടൗൺ എരിയ പ്രസിഡന്റ് പ്രദിപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വൈസ് പ്രസിഡന്‍റ് രാഹുല്‍ സ്വാഗതം പറഞ്ഞു. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഓ ന്യൂട്ടൻ, അഡ്മിനിസ്ട്രേഷൻ മാനേജർ റെജിത, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ സുജാതൻ, കെപിഎ ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി രേഖപ്പെടുത്തി.

You might also like

Most Viewed