മൂന്നാമത് ഉപഭോക്തൃ സേവന കേന്ദ്രം ആരംഭിച്ച് ബഹ്റൈൻ

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മൂന്നാമത് ഉപഭോക്തൃ സേവന കേന്ദ്രം വാണിജ്യ വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തോട് ചേർന്നുതന്നെയാണ് ഇത് പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സേവനം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്താനുമാണ് പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യയും പുതിയ രീതികളും അവലംബിച്ച് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് കേന്ദ്രം വഴി ശ്രമിക്കുമെന്നും, വിവിധ കച്ചവട സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകൾക്കുള്ള അനുമതി ലഭിക്കാനുള്ള സൗകര്യം സേവന കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.