അഷൂറചടങ്ങുകൾക്ക് ഒരുങ്ങി ബഹ്റൈൻ

ഈ വർഷത്തെ അഷൂറയുമായി ബന്ധപ്പെട്ട ചടങ്ങുകൾ സുരക്ഷിതമായി നടത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാനായി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ജഅ്ഫരീ വഖ്ഫ് കൗൺസിൽ യോഗം വിളിച്ചുചേർത്തു. ഗവർണർമാർ, ഔദ്യോഗിക സർക്കാർ അതോറിറ്റികൾ, മഅ്തമുകളുടെ മേധാവികൾ, ഹുസൈനിയ്യ കമ്മിറ്റികൾ തുടങ്ങി മുന്നൂറോളം പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ സാമി അൽ മന്നാഇ, ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിഅ്, ഉത്തരമേഖല ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ഇബ്രാഹിം സൈഫ് അന്നജ്റാൻ തുടങ്ങി ഔദ്യോഗിക പ്രതിനിധികളും സന്നിഹിതരായിരുന്നു.