ബഹ്റൈൻ കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബഹ്റൈൻ കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബലിപെരുന്നാളിന്റെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും ഗാനരചയിതാവും പട്ടുറുമാൽ റിയാലിറ്റി ഷോ ജേതാവും കൊയിലാണ്ടി ചെറുവണ്ണൂർ സ്വദശിയുമായ അജയ്ഗോപാൽ മീറ്റ് ഉത്ഘാടനം ചെയ്തു.ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡണ്ട് സയ്ദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകി. ഫ്രണ്ട്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ബാസ്, ഉസ്മാൻ ടിപ്പ്ടോപ്പ്, ഫൈസൽ പട്ടാണ്ടി, ഗണേഷ്, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി സുരേഷ് തിക്കോടി, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ സംസാരിച്ചു.