നീറ്റ് പരീക്ഷ ഇന്ത്യൻ സ്‌കൂൾ ബഹ്റൈനിൽ വെച്ച് നടന്നു

ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ത്യൻ സ്‌കൂൾ ബഹ്റൈനിൽ വെച്ച് നടന്നു. ബഹ്‌റൈനിൽ ആദ്യമായിട്ടാണ് നീറ്റ് പരീക്ഷ നടന്നത്. 128 പേരാണ് പരീക്ഷയെഴുതാൻ റെജിസ്റ്റർ ചെയ്തതെങ്കിലും 123 പേരാണ് ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത്. ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പരീക്ഷയുടെ തയ്യാറെടുപ്പുകൾ, വിലയിരുത്തി. സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സിറ്റി കോർഡിനേറ്ററും സെന്റർ സൂപ്രണ്ടുമായിരുന്നു. 25 ഓളം അധ്യാപക-അനധ്യാപക ജീവനക്കാർ സ്കൂളിൽ പരീക്ഷയുടെ സുഗമമായ നടത്തിപ്പിൽ പങ്കാളികളായി.പരീക്ഷ വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്തോഷം പ്രകടിപ്പിച്ചു.