അൽ ഫത്തേ ഹൈവെ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി അധികൃതർ

ബഹ്റൈനിലെ ജുഫൈറിൽ നടന്നു കൊണ്ടിരിക്കുന്ന അൽ ഫത്തേ ഹൈവെ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച നിർമാണപ്രവൃത്തി ഇതിനകം 27 ശതമാനത്തിലധികം പൂർത്തീകരിച്ചു. 2024ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 40.5 മില്യൺ ദീനാർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫത്തേ ഹൈവേയുടെ ശേഷി 61 ശതമാനം വർധിക്കും. നലിവിൽ പ്രതിദിനം 87,000 വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ ഹൈവയിൽ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ 1,40,000 വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്‍റിന്റെ ധനസഹായത്തോടെയാണ് അൽ ഫത്തേ ഹൈവേ വികസന പദ്ധതി പൂർത്തിയാക്കുന്നത്.