ജോയ് ആലുക്കാസിൽ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന 'സമ്മർ ഓഫ് ജോയ്' പ്രമോഷൻ ആരംഭിച്ചു

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ 24 കാരറ്റിന്റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന 'സമ്മർ ഓഫ് ജോയ്' പ്രമോഷൻ ആരംഭിച്ചു. മനാമയിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിച്ചു.
ജോയ് ആലുക്കാസ് ബഹ്റൈൻ റീജനൽ മാനേജർ സന്ദീപ് മേനോൻ, മറ്റു ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു. പ്രമോഷന്റെ ഭാഗമായി ജോയ് ആലുക്കാസ് ഷോറൂമിൽനിന്ന് ചുരുങ്ങിയത് 50 ദിനാറിന് ആഭരണങ്ങൾ വാങ്ങുമ്പോഴാണ് റാഫിൾ കൂപ്പൺ ലഭിക്കുന്നത്. നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് 24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി ലഭിക്കുമെന്ന് ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. സെപ്റ്റംബർ 11 വരെയാണ് ഈ ഓഫറിന്റെ കാലാവധിയുള്ളത്.