ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം 10760 ആയി


ബഹ്റൈനിൽ  ഇന്നലെ മാത്രം 1240 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 10760 ആയി. അതേസമയം ഇന്നലെ 1164 പേർക്ക് രോഗമുക്തി ലഭിച്ചു. നിലവിൽ 51 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. നിലവിൽ 1505 പേർക്കാണ് ബഹ്റൈനിൽ കോവിഡ് കാരണം ജീവൻ നഷ്ടമായിരിക്കുന്നത്.  ആകെ ജനസംഖ്യയിൽ 12,38,878 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,94,991 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്.  ഇന്നലെ 5083 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed