യൂണിഗ്രാഡ് എജുക്കേഷൻ സെന്റര്‍ ബഹ്റൈനിലെ ഇഗ്നനോയുടെ അംഗീകൃത സെന്റർ


ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ ബഹ്റൈനിലെ അംഗീകൃത സെന്‍ററായി യൂണിഗ്രാഡ് എജുക്കേഷൻ സെന്‍ററിനെ പ്രഖ്യാപ്പിചതായി യൂണിഗ്രാഡ് അധികൃതർ അറിയിച്ചു. ഡൽഹിയിലെ മൈദാൻ ഗഡിയിലെ ഇഗ്നോ കാമ്പസിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഇഗ്നോ വൈസ് ചാൻസലർ നാഗേശ്വര റാവു ഈ പ്രഖ്യാപനം നടത്തിയത്. യൂണിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ, യൂനിവേഴ്സിറ്റി രജിസ്ട്രാർ അശോക് ചൗബേ, ഇഗ്നോ അന്താരാഷ്ട്ര ഡയറക്ടർ ജിതേന്ദ്ര കുമാർ ശ്രീവാസ്‌തവ, വിദേശകാര്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹമന്ത്രി ഡോ. രാജ്‌കുമാർ രഞ്ജൻ സിങ്ങ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

article-image

ബഹ്റൈനിൽ താമസിച്ച് ഇഗ്നോയിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്കുള്ള ഡിഗ്രി, പി.ജി കോഴ്സുകൾക്കുള്ള അഡ്മിഷൻ യൂണിഗ്രാഡിൽ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് 33537275 അല്ലെങ്കിൽ 17344972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും യൂണിഗ്രാഡ് അധികൃതർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed