ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റെണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ അനൂപ് അബ്ദുല്ലാഹ് "ജീവിത ശൈലി രോഗങ്ങളും പ്രതിവിധികളും" എന്ന വിഷയത്തെ കുറിച്ചു ക്ലാസ്സെടുത്തു. സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് നൂറ ഷൌക്കത്തലി അധ്യക്ഷത വഹിച്ച പരിപാടിയിൽ മനാമ ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഷബീഹ ഫൈസൽ നന്ദിയും പറഞ്ഞു. അഫ്നാൻ ഷൌക്കത്ത് അലി പ്രാർത്ഥന ഗീതം ആലപിച്ചു.