ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന തേർസ്റ് -ക്വഞ്ചേഴ്സ് 2022 ന്റെ ഭാഗമായി വേനൽക്കാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ദിൽമുനിയയിലെ 200 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു നിർമ്മാണ സൈറ്റിൽ ഇതിന്റെ ഭാഗമായി കുപ്പിവെള്ളം, പഴങ്ങൾ, ലബാൻ തുടങ്ങിയവ വിതരണം ചെയ്തു. ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ ജവാദ് പാഷ, സിറാജ്, വോളന്റീർ കാളിദാസ്, കാസറോണി കോൺട്രാക്ടിംഗ് പ്രോജക്ട് മാനേജർ ശത്രുഘൻ സിംഗ്, പ്രോജക്ട് എഞ്ചിനീയർ അമിത് കുമാർ സിംഗ്, ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങളായ ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
തുടർച്ചയായ ഏഴാം വർഷമാണ് ബഹ്‌റൈനിലെ ബൊഹ്‌റകമ്മ്യൂണിറ്റിയുടെ സഹായത്തോടെ ഐസിആർഎഫ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.