ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗത്തിന്റെ പ്രവർത്താനോത്ഘാടനം എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിച്ചു


ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗത്തിന്റെ പുതിയ കമ്മറ്റിയുടെ പ്രവർത്താനോത്ഘാടനം എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന യോഗത്തിൽ ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്‍റ് മിനി റോയ് അധ്യക്ഷത വഹിച്ചു. 

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി. വി രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കമ്മറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കൊല്ലം, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ഷമിലി പി ജോൺ, ഷീജ നടരാജൻ എന്നിവർ ആശംസകൾ നേർന്നു. ഒഐസിസി വനിതാ വിഭാഗം ജനറൽ സെക്രട്ടറി സുനിതാ നിസാർ സ്വാഗതവും, ബ്രൈറ്റ് രാജൻ നന്ദിയും രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed