തോമസ് ഐസക്കിന് ബഹ്റൈൻ പ്രതിഭ സ്വീകരണം നൽകി


മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് ബഹ്റൈൻ പ്രതിഭ സ്വീകരണം നൽകി. ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച നടന്ന യോഗത്തിൽ പ്രതിഭ  ജനറൽ സെക്രടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ഐസക്കിനുള്ള പ്രതിഭയുടെ ഉപഹാരം മുഖ്യ രക്ഷാധികാരി പി. ശ്രീജിത് കൈ മാറി. 

article-image

കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ്ബ് ആക്ടിംഗ് പ്രസിഡണ്ട് സാനി പോൾ , രാമത്ത് ഹരിദാസ് , പ്രൊഗ്രസ്സീവ് പ്രഫഷണൽ ഫോറം പ്രസിഡണ്ട്  ഇ.എ. സലീം, കേരള  പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നവർ ആശംസകൾ നേർന്നു. രക്ഷാധികാരി സമിതി അംഗം ജയരാജൻ, സോഷ്യൽ മീഡിയ കൺവീനർ അനിൽ കണ്ണപുരം എന്നിവർക്കുള്ള കേന്ദ്ര മേഖല തല ഉപഹാരങ്ങൾ ഡോ: തോമസ് ഐസക് കൈമാറി. ചടങ്ങിൽ പ്രതിഭ മനാമ യുണിറ്റ് മെംബർ ഉണ്ണികൃഷ്ണന് ലഭിച്ച പ്രവാസി പെൻഷൻ തുക പ്രതിഭ സാന്ത്വന ഫണ്ടിലേക്കായി ജനറൽ സെക്രട്ടറി പ്രദീപ് പതേരിക്ക്  കൈമാറി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed