"മില്ലത്ത് ഇബ്‌റാഹീം" എന്ന വിഷയത്തിൽ പൊതു പ്രഭാഷണം സംഘടിപ്പിച്ചു

ദാറുൽ ഈമാൻ കേരള വിഭാഗം ഗുദൈബിയ യൂണിറ്റ് പൊതു പ്രഭാഷണം സംഘടിപ്പിച്ചു. "മില്ലത്ത് ഇബ്‌റാഹീം" എന്ന വിഷയത്തിൽ സിറാജ് പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകൻ ഇബ്രാഹിം നബിയുടെ ജീവിതസാക്ഷ്യങ്ങൾ ആനുകാലികമായ സംഭവങ്ങളിലൂടെ അദ്ദേഹം വിവരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷമീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മൊയ്തു നന്ദി പറഞ്ഞു.