"മായാപ്രപഞ്ചം" ഓൺലൈൻ ഫാമിലി ക്വിസ് സംഘടിപ്പിച്ച് പാക്ട് ബഹ്റൈൻ


ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാക്‌ടിന്റെ ഓണപൂത്താലം ആഘോഷങ്ങൾക്ക് "മായാപ്രപഞ്ചം" എന്ന ഓൺലൈൻ ഫാമിലി ക്വിസ് മത്സരത്തോടെ തുടക്കം കുറിച്ചു. അനീഷ് നിർമലൻ  നയിച്ച മത്സരത്തിൽ 30ഓളം ടീമുകൾ ആണ് പങ്കെടുത്തത്. പമ്പാവാസൻ നായർ, പ്രേംജിത് നാരായണൻ, രഞ്ജിത്ത് എം കെ എന്നിവരായിരുന്നു മുഖ്യാതിഥികൾ. ദേവിക സുരേഷും കുടുംബവും , സജ്‌ന സതീഷും കുടുംബവും കൃപ രാജീവും കുടുംബവും ആണ് മത്സരത്തിൽ വിജയികളായത്. സെപ്തംബർ  പതിനാറിന് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തുന്ന ഓണസദ്യയോടെയാണ് പരിപാടികൾ അവസാനിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed