പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം


പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും വ്യാഴാഴ്ച മുതൽ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

മുൻ വർഷങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ താമസിച്ചത് പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആവശ്യമെങ്കിൽ താത്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബോണസ് പോയിന്റ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കില്ല. നീന്തലിനുൾപ്പെടെ മികവിന്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും. 

ബോണസ് പോയിന്റിലുൾപ്പെടെ തീരുമാനം വൈകുന്നത് മൂലം എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നു മൂന്നാഴ്ചയോളമായിട്ടും പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കാനായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed