ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മയുടെ ഡിജിറ്റൽ മെമ്പർഷിപ്പ് കാർഡ് ലോഞ്ചിംഗും മെമ്പേർസ് നൈറ്റും സംഘടിപ്പിച്ചു


ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മയുടെ ഡിജിറ്റൽ മെമ്പർഷിപ്പ് കാർഡ് ലോഞ്ചിംഗും മെമ്പേർസ് നൈറ്റും സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് അനിൽ ഐസകിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്  ജനറൽ സെക്രട്ടറി  രാജേഷ് ചേരാവള്ളി  സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. കെ. ടി. സലിം,  ഹരീഷ് നായർ , ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ജയേഷ്  താന്നിക്കൽ, എന്നിവർ ആശംസകൾ നേർന്നു. സന്തോഷ് കുമാർ ഡിജിറ്റൽ കാർഡിനെക്കുറിച്ച് വിശദീകരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ അർ പിള്ള, , മനോജ് ഗോപാലൻ ,അനൂപ്,ശ്യാം കൃഷ്ണൻ, ഗണേഷ് നമ്പൂതിരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അംഗങ്ങൾ അവതരിപ്പിച്ച കലാപരി പാടികളും ഇതോടൊപ്പം അരങ്ങേറി.

You might also like

  • Straight Forward

Most Viewed