എടു കെയർ 2022 സംഘടിപ്പിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ


ഇന്ത്യൻ സോഷ്യൽ ഫോറം എടു കെയർ 2022 ഇബ്നു ഹൈതം സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു . പ്രോഗ്രാമിന്റെ ഭാഗമായി കിങ്ടം യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ ഹബീബ് റഹ്മാൻ നയിച്ച കരിയർ ഗൈഡൻസ് ക്ലാസും പ്രശസ്ത മനസ്ശാസ്ത്ര വിദ്ഗ്ദ ഡോക്ടർ അന്ന മരിയ മൊസ്തഫ നയിച്ച മനഃശാസ്ത്ര കൗൺസിലിങ് ക്ലാസും നടന്നു. ഇബ്നു ഹൈതം സ്കൂൾ ചെയർമാൻ  ശക്കിൽ അഹ്മദ് അസ്മി, ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ അലി അക്ബർ സാമൂഹിക പ്രവർത്തകനും ഐ സി ആർ എഫ് എക്സ് കോം മെമ്പർ ജവാദ് പാഷ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. അവാലി ഹോസ്പിറ്റൽ കാർഡിയോ ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ സയ്യിദ് റസ മുഖ്യ അതിഥി ആയിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി സയ്യിദ് സിദ്ധീഖ് ഹൈദരാബാദ് പ്രോഗ്രാം നിയന്ത്രിക്കുകയും ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്  നന്ദിയും പറഞ്ഞു

You might also like

Most Viewed