ബഹ്റൈൻ കേരളീയ സമാജം വായനശാല വായനാദിനം ആചരിച്ചു


ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പി എൻ പണിക്കർ അനുസ്മരണത്തോടു ആചരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്കായി ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി സാഹിത്യ ക്വിസ് നടത്തി. സമാജം പി വി ആർ ഹാളിൽ നടന്ന ചടങ്ങില്‍ വായനശാല കൺവീനർ സുമേഷ് മണിമേൽ സ്വാഗതം പറഞ്ഞു. സമാജം ആക്ടിങ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ സമാജം ലൈബ്രെറിയൻ വിനൂപ് കുമാർ ആശംസകൾ നേർന്നു. പി എൻ പണിക്കരുടെ സഹപ്രവർത്തകയായി പ്രവർത്തിച്ച ബഹ്‌റൈൻ സേക്രഡ് ഹാർട്ട് സ്കൂളിൽ അക്കാദമിക് കോർഡിനേറ്റർ ശോഭ വേണുനായർ  അനുസ്മരണ പ്രഭാഷണം നടത്തി. 

article-image

എഴുത്തുകാരനായ ആദർശ് മാധവൻകുട്ടി നിരീശ്വരൻ എന്ന പുസ്തകം പരിചയപ്പെടുത്തി. കുമാരി ഗൗരി പ്രിയ നങ്ങേലി എന്ന നൃത്താവിഷ്കാരം അവതരിപ്പിച്ചു. സാഹിത്യ ക്വിസിലെ വിജയികൾക്കുള്ള ട്രോഫിയും പങ്കെടുത്തവർക്കുള്ള സാക്ഷ്യപത്രവും ചടങ്ങിൽ വിതരണം ചെയ്തു. വായനശാല ജോയിന്റ് കൺവീനർബിനു കരുണാകരൻ നന്ദി പറഞ്ഞു. ലൈബ്രറി കമ്മിറ്റി അംഗം അനു ആഷ്‌ലി ചടങ്ങുകൾ നിയന്ത്രിച്ചു.

You might also like

Most Viewed