ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; എണ്ണ ചോർന്നതിനെത്തുടർന്ന് ഗതാഗതക്കുരുക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിൽ ബുറിക്ക് സമീപം ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹമദ് ടൗൺ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. കൂട്ടിയിടിയെത്തുടർന്ന് റോഡിൽ എണ്ണ പടർന്നത് വാഹനസഞ്ചാരത്തിന് തടസ്സമായി.

സംഭവസ്ഥലത്തെത്തിയ ട്രാഫിക് വിഭാഗവും സിവിൽ ഡിഫൻസും ചേർന്ന് റോഡിലെ എണ്ണ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഏറെ നേരം വാഹനങ്ങൾ തടസ്സപ്പെട്ടു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed