യോഗാദിനം ആചരിച്ച് ബഹ്റൈൻ

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ യോഗപരിശീലന പരിപാടികൾ നടന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ നടന്ന പരിപാടികളിൽ ഏഴ് സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി എഴുന്നൂറോളം വിദ്യാർത്ഥികളാണ് ദിനാചരണത്തിൽ പങ്കെടുത്തത്. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.