മുപ്പതാമത് ഒ.വി.ബി.എസിനു തുടക്കം കുറിച്ചു


ബഹ്‌റൈൻ സെന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ മുപ്പതാമത് ഒ.വി.ബി.എസിനു തുടക്കം കുറിച്ചു. ഇടവക സഹ വികാരിയും യൂണിറ്റ് വൈസ് പ്രസിഡന്റ്മായ റവ. ഫാ. സുനിൽ കുര്യൻ ബേബി വിശുദ്ധ കുർബാനയ്ക്ക് ശേഷം പതാക ഉയർത്തി. റവ. ഫാദര്‍ പോള്‍ മാത്യൂ, ജനറൽ കൺവീനറും ഹെഡ് മാസ്റ്ററുമായ ജോർജ് വർഗീസ്,  സൺ‌ഡേ സ്കൂൾ സ്റ്റാഫ് സെക്രട്ടറി  ബിനു എം. ഈപ്പൻ ,ഒ.വി.ബി.എസ് സൂപ്പറിന്റെണ്ടെന്റ് ജീസൺ ജോർജ്, സെക്രട്ടറി  എ പി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. മലങ്കര ഓർത്തഡോക്സ് നാഗ്പൂർ സെമിനാരി അംഗം റവ. ഡീക്കൻ ജെറിൻ പി. ജോൺ ആണ് ഈ വർഷത്തെ ഒ.വി.ബി.എസ് ഡയറക്ടർ. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഒ.വി.ബി.എസ് ജൂൺ 23 നു വൈകിട്ട് ആണ് ആരംഭിക്കുന്നത്. പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, കളറിംഗ്, സ്നേഹ വിരുന്ന് എന്നിവയോടെ നടക്കും. സമാപന ദിവസമായ ജൂലൈ ഒന്നാം തീയതി മാർച്ച് പാസ്ററ് , കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടാകും എന്ന്‍ കത്തീഡ്രല്‍ ട്രസ്റ്റി ശാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ അറിയിച്ചു.

You might also like

  • Straight Forward

Most Viewed