പാഠപുസ്തക ശേഖരണവുമായി കുടുംബസൗഹൃദവേദി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഉപയോഗിച്ചതും നിലവിൽ ഉപയോഗയോഗ്യവുമായ പാഠപുസ്തകങ്ങൾ ശേഖരിച്ച് അർഹരായ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കുടുംബസൗഹൃദവേദി ബഹ്‌റൈൻ ഒരുങ്ങുന്നു. പാഠപുസ്തകങ്ങൾ പാഴാക്കാതെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കൈമാറാനാണ് ഇവർ ശ്രമിക്കുന്നത്. കൈവശമുള്ള പാഠപുസ്തകങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർക്കും, പുതിയ അധ്യയന വർഷത്തിൽ പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും സംഘടനയെ സമീപിക്കാവുന്നതാണ്. അർഹരായവരെ സഹായിക്കാൻ ബഹ്റൈനിലെ എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾ കൈമാറുന്നതിനും ബോബി പുളിമൂട്ടിൽ: 34367281, അജിത്ത് കണ്ണൂർ: 39232972, അജിത്ത് മണക്കാല: 33090691, ബിജോ തോമസ്: 33040920 എന്നിവരെ ബന്ധപ്പെടാം.
DSCDSDFS


