ആരോഗ്യനില വഷളായ ബഹ്റൈൻ പ്രവാസിയെ നാട്ടിലെത്തിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായ പ്രവാസി മലയാളിക്ക് നാട്ടിൽ തുടർചികിത്സ ഉറപ്പാക്കാൻ വോയിസ് ഓഫ് ട്രിവാൻഡ്രം - ബഹ്‌റൈൻ ഫോറം (VOT) കൈത്താങ്ങായി. സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം സൗദി അറേബ്യ വഴിയാണ് നാട്ടിലേക്ക് യാത്രയാക്കിയത്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പിന്നീട് ആശങ്കകൾ ഉയർന്നതോടെയാണ് അടിയന്തരമായി നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. സംഘടനയിലെ അംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നാണ് ഇതിനാവശ്യമായ സഹായങ്ങൾ ഏകോപിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് ശുശ്രൂഷ ഉൾപ്പെടെയുള്ള പരിചരണങ്ങൾ വനിതാ വിഭാഗം പ്രസിഡന്റ് ഷീബ ഹബീബിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു.
സംഘടനയുടെ പ്രസിഡന്റ് സിബി കുര്യൻ തോമസ്, സെക്രട്ടറി വിനീഷ് ശിവദാസൻ, ജീവകാരുണ്യ വിഭാഗം സെക്രട്ടറി മൂർത്തി എസ്. ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയ്ക്കായുള്ള തുടർനടപടികൾ പൂർത്തിയാക്കിയത്.
ASADSADS


