വേള്‍ഡ് മലയാളി കൗൺസിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ബൈനയിൽ കോണ്‍ഫറന്‍സ് ബഹ്റൈനിൽ


വേള്‍ഡ് മലയാളി കൗൺസിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ബൈനയിൽ  കോണ്‍ഫറന്‍സ് ബഹ്റൈൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലു ഹോട്ടലിൽ വെച്ച് ജൂൺ 23 മുതൽ 25 വരെ നടക്കും. ബഹ്‌റൈൻ വാണിജ്യ, വ്യവസായമന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനി, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരു രത്‌നം ജ്ഞാനതപസ്വി, സെയ്ൻ ബഹ്റൈൻ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, ബഹ്‌റൈൻ ശൂറാ കൗൺസിൽ അംഗവും ഇന്‍റർ പാർലമെന്ററി യൂനിയൻ വൈസ് ചെയർപേഴ്സനുമായ ഹലാ റംസി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, തിരക്കഥാകൃത്തും സ്റ്റാൻഡ്അപ് കോമേഡിയനുമായ സുനീഷ് വാരനാട്, ചലച്ചിത്ര പിന്നണി ഗായിക  അനിത ഷെയ്ഖ്, കർണാടക മുൻ ഡി.ജി.പി ജിജാ ഹരിസിങ്, ഷീല തോമസ് ഐ.എ.എസ്, യൂനിവേഴ്സിറ്റി കോളജ് ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് ഡോ. റാണ സവായ എന്നിവർ പങ്കെടുക്കും. 

43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാർ, മെഡിക്കൽ ഫോറം, വിമൻസ് ഫോറം, യൂത്ത് ഫോറം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന്  കോൺഫറൻസ് ജനറൽ കൺവീനറും ഡബ്ല്യു.എം.സി ബഹ്‌റൈൻ കൗൺസിൽ പ്രസിഡന്‍റുമായ എബ്രഹാം സാമുവൽ, കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ഗ്ലോബൽ കോൺഫറൻസ് പേട്രൺ ഡോ. പി.വി. ചെറിയാൻ എന്നിവർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed