കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. മുഹമ്മദ് മുസ്തഫ പുറത്തൂർ പ്രസിഡണ്ടും, മുസ്തഫ മുത്തു മംഗലം ജനറല്‍ സെക്രട്ടറിയും, അബുബക്കർ വി. പി ട്രഷറുമായ കമ്മിറ്റിയുടെ ഉദ്ഘാടനം കെ.എം.സി.സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ താനൂർ നിർവഹിച്ചു. തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ മുഖ്യാതിഥിയായിരുന്നു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന സെക്രട്ടറിയേറ് പ്രതിനിധി വി എച് അബ്ദുല്ല, വെസ്റ്റ് റിഫാ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് മഹ്‌റൂഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ നന്ദിയും പറഞ്ഞു.