വെൽകെയർ, മെഡ് കെയർ പ്രവർത്തകരെ ആദരിച്ചു

കോവിഡ് കാലത്തും അതിന് ശേഷവും ആവശ്യമുള്ളവർക്ക് വേണ്ട സേവനം എത്തിച്ച വെൽകെയറിന്റെയും, ജീവൻ രക്ഷാ മരുന്നുകൾ നൽകി വരുന്ന മെഡ് കെയറിന്റെയും സന്നദ്ധ പ്രവർത്തകരെ പ്രവാസി വെൽഫെയർ അസോസിയേഷൻ ആദരിച്ചു. ഡോക്ടർ. അനൂപ് അബ്ദുല്ല മുഖ്യാതിഥിയായ പരിപാടിയിൽ പ്രവാസി വെൽഫെയർ ബഹ്‌റൈൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ അനൂപ് അബ്ദുല്ല, ജമാൽ ഇരിങ്ങൽ, റഷീദ സുബൈർ എന്നിവർ സന്നദ്ധ പ്രവർത്തകരെ പൊന്നാട അണിയിച്ചു. അബ്ദുൽ ഹഖ്, അബ്ദുൽ ജലീൽ, ഫൈസൽ എം എം, ഫസലു റഹ്മാൻ, നൗമൽ റഹ്‌മാൻ, മുനീർ എം എം, സമീർ മനാമ, സമീറ നൗഷാദ് എന്നിവർ സ്നേഹാദരവ് ഏറ്റുവാങ്ങി.പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം സിറാജ് പള്ളിക്കര ആശംസാപ്രസംഗം നടത്തി. മെഡ്കെയർ, വെൽകെയർ കൺവീനർ മജീദ് തണൽ സ്വാഗതവും ജനറൽ സെക്രട്ടറി സി എം മുഹമ്മദലി നന്ദിയും പറഞ്ഞു.