പിജിഎഫ് സമ്മർ ക്യാമ്പ് റെജിസ്ട്രേഷൻ പുരോഗമിക്കുന്നു


ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനായായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള സമ്മർ ക്യാമ്പിന്റെ റെജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നാല് വയസ് മുതൽ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ്  ക്യാമ്പ് നടക്കുന്നത്. ജൂലൈ നാല് മുതൽ ആഗസ്ത് 19 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ബഹ്റൈന്റെ ഏതൊരു ഭാഗത്ത് നിന്നും ട്രാൻസ്പോർട്ടേഷൻ സൗകര്യം ഉണ്ടായിരിക്കും. സെർട്ടിഫൈഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്യാമ്പിൽ വ്യക്തിത്വവികസനപരിപാടികൾക്കായിരിക്കും മുൻതൂക്കമെന്ന് പിജിഎഫ് ചെയർമാൻ ഡോ ജോൺ പനക്കൽ അറിയിച്ചു. റെജിസ്ട്രേഷനും   മറ്റു വിവരങ്ങൾക്കുമായി 3568 0258 അല്ലെങ്കിൽ 3660 1293 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

Most Viewed