ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ലാ സമ്മേളനം ജൂൺ 24, ജൂലൈ 1 തീയ്യതികൾ

ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ലാ സമ്മേളനം ജൂൺ 24, ജൂലൈ 1 തീയ്യതികളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2022 -24 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. 1435 ഓളം അംഗങ്ങൾ ഉള്ള കൂട്ടായ്മയുടെ കീഴിൽ ബഹ്റൈനിൽ പത്ത് ഏരിയ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ സമ്മേളനത്തിന്റെ ആദ്യഭാഗം ജൂൺ 24ന് കെസിഎ ഹാളിൽ വെച്ച് നടക്കുമെന്നും പ്രസിഡണ്ട് നിസാർ കൊല്ലം പറഞ്ഞു. രാവിലെ 9 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി ജനറൽ ബോഡി യോഗം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ജൂലൈ 1ന് വൈകുന്നേരം നാല് മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനം കൊല്ലം ലോകസഭാ അംഗം എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വെച്ച് ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കെ പി എ അംഗങ്ങളെ ആദരിക്കും. തുടർന്ന് ഗായകരായ ശ്രീനാഥ്, ദുർഗാ വിശ്വനാഥ് എന്നിവർ നയിക്കുന്ന ഗാനമേളയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് നിസ്സാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി, സ്റ്റാർ ഇവന്റസ് മാനേജിങ് ഡയറക്ടർ സേതു രാജ് കടക്കൽ എന്നിവർ പങ്കെടുത്തു.