കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വയോധികൻ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വയോധികൻ മരിച്ച നിലയിൽ. മുഹമ്മദ് എന്ന 62 കാരനെയാണ് ഒന്നാം പ്ലാറ്റ്ഫോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.