ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഇനി മുതൽ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കും


ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണവിനിമയം നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഇനി മുതൽ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കും. ഇതിന് വേണ്ടി ഈസിപെ മെഷിനുകൾ ബഹ്റൈനിലെ എല്ലാ ലുലു മണി എക്സ്ചേ‍ഞ്ചിലും ഒരുക്കിയിട്ടുണ്ട്. പുതിയ സേവനം നിലവിൽ വന്നതോടെ പണമയക്കുന്നതിനോ വിദേശകറൻസികൾ വാങ്ങുന്നതിനോ മുമ്പ് എടിഎമിൽ പോകേണ്ട ആവശ്യമില്ലെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു. ലുലു എക്സ്ചേഞ്ചിന്റെ ഈ സേവനപദ്ധതിക്കൊപ്പം സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഈസിപെ സ്ഥാപകനും സിഇഒയുമായ നായിഫ് തൗഫീക് അൽ അലാവി പറഞ്ഞു. ബഹ്റൈനിൽ 16 ശാഖകളാണ് ലുലു എക്സ്ചേഞ്ചിനുള്ളത്.

You might also like

  • Straight Forward

Most Viewed