ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ മൂന്നു വർഷമായി വിജയകരമായി നടത്തിവരുന്ന സമ്മർ ക്യാമ്പുകളുടെ തുടർച്ചയായി 'ക്രീയേറ്റീവ് ജീനിയസ് 4.0' സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആനന്ദത്തിലൂടെ അറിവ് എന്ന തീമിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കോഡിങ്, ഗെയിമിംഗ്, യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം, മോക്ക് യുണൈറ്റഡ് നേഷൻസ്,  പഠനയാത്രകൾ, യോഗ, സെൽഫ് ഡിഫെൻസ് സ്‌കിൽസ്, തീയേറ്ററിക്കൽ സ്‌കിൽസ്, വ്യക്തിത്വ പരിശീലനം, പബ്ലിക് സ്പീക്കിങ് തുടങ്ങിയ  മേഖലകളിൽ വിദഗ്ദരുടെ പരിശീലന പരിപാടികൾ അടങ്ങിയതാണ് ഈ വർഷത്തെ ക്യാമ്പ്.  ജൂലൈ 3 മുതൽ ആഗസ്ത് 20 വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാഹൂസിലാണ്  ക്യാമ്പ് നടക്കുക. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. കടൂതൽ വിവരങ്ങൾക്കും റെജിട്രേഷനുമായി ഇന്ന് തന്നെ 36458340 എന്ന വാട്സ്ആപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed