ഹെവൻലി ഹ്യൂസ് മെഗാഷോ നാളെ


കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ ഹെവൻലി ഹ്യൂസ് എന്ന പേരിൽ നടക്കുന്ന മെഗാഷോ നാളെ വൈകീട്ട് അഞ്ച് മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. ക്രിസ്തീയ ഗാനമേളയോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ  പ്രസിഡന്റ് റവ.ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ സഭകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കൾച്ചറൽ നൈറ്റും, പറുദീസയുടെ വഴി എന്ന ഡ്രാമാ സ്കോപ്പ് നാടകവും ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ റവ.ഫാ. ഷാബു ലോറൻസ് , സെക്രട്ടറി ഷിനു സ്റ്റീഫൻ , ട്രഷറർ റിജോ ജോണി  എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed