രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സിംപോണിയ '22 എന്ന പേരിൽ ഇരുപ്പത്തിമൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ്‌ നടന്നത്. നൂറ്റിമുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തതായി യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും സഹ വികാരിയുമായ ഫാ. സുനിൽ കുര്യൻ ബേബി, ലേ വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി വർഗ്ഗീസ്, സെക്രട്ടറി അജി ചാക്കോ, ട്രെഷറർ ഷിജു സി ജോർജ്ജ്, കോർഡിനേറ്റർ സോജി ജോർജ്ജ് എന്നിവർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed