ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു

ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. സാമൂഹ്യപ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡോ ഷെമിലി പി ജോൺ വിശിഷ്ടാതിഥിയായിരുന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് ഹരീഷ് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, എബ്രഹാം സാമുവേൽ, അനിൽ യുകെ, ബിജു ജോർജ്, സഈദ്, മണികുട്ടൻ, അഭിലാഷ് അരവിന്ദ് എന്നിവർ പങ്കെടുത്തു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബഹ്റൈനിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ച ശൂരനാട് പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. ഉണ്ണി ഓച്ചിറയും, ഹരീഷും മേനോനും അവതരിപ്പിച്ച നാദസ്വര കച്ചേരി, ജയ ഗോപാലിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, ടീം ഫ്യൂസിഫെറയിലെ കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടു , കവിതകൾ , റിനിഷ് വിൻസെന്റിന്റെ നേത്വത്തിൽ നടന്ന ഗാനസന്ധ്യ തുടങ്ങിയ കലാപരിപാടികളും നടന്നു. രക്ഷാധികാരിയായ ബോസ് , വൈസ് പ്രസിഡന്റ് ജോർജ് സാമുവേൽ , ട്രെഷറർ ഹരികൃഷ്ണൻ, മെമ്പർഷിപ് സെക്രട്ടറി അഭിലാഷ് , സതീഷ് ചന്ദ്രൻ , ഗിരീഷ് , റിനീഷ് വിൻസെന്റ് എന്നിവർ സംസാരിച്ചു. വിനോദ് ജോൺ പരിപാടികൾ നിയന്ത്രിച്ചു .ജോയിന്റ് സെക്രട്ടറി പ്രദീപ് നന്ദി പ്രകാശിപ്പിച്ചു.