പ്രിൻസ് ആന്റ് പ്രിൻസസ് മത്സരം സംഘടിപ്പിക്കുന്നു


ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രിൻസ് ആന്റ് പ്രിൻസസ് മത്സരം ജൂൺ 16ന് വൈകുന്നേരം 7.30മുതൽ ക്ലബ്ബ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നൂറോളം കാണികളെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്നും ഇതുവരെയായി 140 ഓളം മത്സരാർത്ഥികളാണ് പേര് റെജിസ്റ്റർ ചെയ്തതെന്നും അവർ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നാല് വയസ് മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമാണ് നൽകുന്നത്. ഹാൻസുൽ ഗാനിയാണ് പരിപാടിയുടെ കോറിയോഗ്രാഫർ. കൂടുതൽ വിവരങ്ങൾക്ക് 33340494 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് ചെറിയാൻ, സെക്രട്ടറി സതീഷ് ഗോപിനാഥ്, എന്റർടെയിൻമെന്റ് സെക്രട്ടറി സെന്തിൽ കുമാർ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഗോപകുമാർ, ബിജോയ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.   

You might also like

Most Viewed