പിജിഎഫ് സമ്മർക്യാമ്പ് ജൂലൈ 3 മുതൽ

ബഹ്റൈനിൽ പരിശീലനം ലഭിച്ച കൗൺസിലേർസിന്റെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഈ വർഷവും സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിനോദവും വിജ്ഞാനവും ഇടകലർത്തിയുള്ള പാഠ്യപദ്ധതിയായിരിക്കും വിദഗ്ധരുടെ മേൽനോട്ടത്തിൽ സമ്മർക്യാമ്പിൽ ഉണ്ടാവുകയെന്ന് ചെയർമാൻ ഡോ ജോൺ പനക്കൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, , സബ് സീനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളാക്കി തരം തിരിച്ചാണ് ക്യാമ്പ് നടക്കുന്നത്. ജൂലൈ 3 മുതൽ ആഗസ്ത് 19 വരെ നടക്കുന്ന ക്യാമ്പ് ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ഉണ്ടാവുക. മാഹൂസിലെ പിജിഎഫ് സെന്ററിൽ വെച്ച് നടക്കുന്ന ക്യാമ്പിനെ പറ്റി കൂടുതലറിയാനും റെജിസ്ട്രേഷനും 35680258, 3923 5913 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.