ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം


ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ്. ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഡെയ്‌സി റോക്ക് വെല്‍ ആണ് പുസ്തകം പരിഭാഷ ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ (41.6 ലക്ഷം രൂപ) ഗീതാജ്ഞലിയും ഡെയ്‌സി റോക്ക്‌വെല്ലും പങ്കിടും.

ഇന്ത്യ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടൂം ഓഫ് സാന്‍ഡ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഏകാന്തതയേയും വിഷാദത്തേയും മറികടന്ന് ഒരു വൃദ്ധ ജീവിതം തിരിച്ചിപിടിക്കുന്നതാണ് നോവലിന്റെ പ്രമേയം. വിഭജന കാലത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകളും നോവല്‍ കൃത്യമായി വരച്ചുകാട്ടുന്നുണ്ടെന്ന് ജൂറി വിലയിരുത്തി.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ ഗീതാജ്ഞലി ശ്രീ നാല് നോവലുകളും ഒട്ടേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. ബ്രിട്ടണിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളാണ് ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed