ചികിത്സാ സഹായം കൈമാറി

പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ വടകര മുറിച്ചാണ്ടിയിൽ സുഖമില്ലാതെ കഴിയുന്ന വിസ്മയ്ക്കായി ചികിത്സാ സഹായം കൈമാറി. വടകര മുൻസിപ്പൽ ഓഫീസിൽ ചെയർ പേസൺ ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചികിത്സാ കൺവീനർ ഗിരീശൻ, അസിസ് മാസ്റ്റർ, ഇധിര പാറോൽ എന്നിവരും , പുതുപ്പണം കൂട്ടായ്മ ഭാരവാഹികളായ തരുൺ കുമാർ, മനോജ്, കാദർ എന്നിവരും പങ്കെടുത്തു. രണ്ടര വർഷമായി പല തരത്തിലുള്ള ദുരിതങ്ങളും, ചികിത്സാ പ്രയാസങ്ങളും അനുഭവിക്കുന്നർക്ക് സ്വാന്തനമാകാൻ പുതുപ്പണം പ്രവാസി കൂട്ടായ്മയ്ക്ക് സാധിച്ചു എന്ന് പ്രസിഡണ്ട് രഖിൽ രവീന്ദ്രൻ, സെക്രട്ടറി നസീർ, കോർഡിനേറ്റർ വിൻസെന്റ്, ട്രെഷറർ അഖിലേഷ് എന്നിവർ അറിയിച്ചു.