കേരള കാത്തോലിക്അ സോസിയേഷന്റെ സുവർണ്ണ ജുബിലീ ആഘോഷങ്ങളുടെ ഫിനാലെ നാളെ

ബഹ്റൈൻ കേരള കാത്തോലിക്അ സോസിയേഷന്റെ സുവർണ്ണ ജുബിലീ ആഘോഷങ്ങളുടെ ഫിനാലെ 2022 മെയ് 28-ന് ക്രൗൺ പ്ലാസ കോൺഫറൻസ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.
കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി,ഗോൾഡൻ ജുബിലീ ചെയർമാൻ എബ്രഹാം ജോൺ, കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി,ഗോൾഡൻ ജുബിലീ രക്ഷാധികാരികളും മുൻ പ്രസിഡന്റ്റുമാരുമായിരുന്ന വർഗീസ് കാരക്കൽ, പീറ്റർ പൈലി, കെസി എ ഗോൾഡൻ ജുബിലീ വൈസ് ചെയർമാൻ കെ ഇ റിച്ചാർഡ് ,ചാരിറ്റികൺവീനർ പീറ്റർ സോളമൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. ബഹ്‌റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ,ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ്, റൈറ്റ് റവ.ഡോ.ഏബ്രഹാം മാർ യൂലിയോസ്, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർഹതപ്പെട്ട ഒരു ആശുപത്രിയിലേക്ക് ഒരു ഡയാലിസിസ് യൂണിറ്റിന് വേണ്ട സാമ്പത്തിക സഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.