ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് (ഓവർസീസ്) കമ്മിറ്റി പുനസംഘടിപ്പിച്ചു


ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് (ഓവർസീസ്) കമ്മിറ്റി പുനസംഘടിപ്പിച്ചു.യുഎഇയിൽ നിന്നുള്ള പി ജി രാജേന്ദ്രൻ പ്രസിഡണ്ടും, ബഹ്റൈനിൽ നിന്നുള്ള നജീബ് കടലായി ജനറൽ സെക്രട്ടറിയും, കുവൈത്തിൽ നിന്നുള്ള അനിൽ കൊയിലാണ്ടി ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി കുവൈത്തിൽ നിന്നുള്ള മണി പാനൂരിനെയും , സെക്രട്ടറിമാരായി യുഎഇയിൽ നിന്നുള്ള നാസർ മുഖദാർ , ഒമാനിൽ നിന്നുള്ള സുധീർ ചാറയം എന്നിവരെയും തെരഞ്ഞെടുത്തു. വെബിനാർ വഴി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. കോയ വേങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ടി ജെ ബാബു വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇ കെ ദിനേശൻ പരിപാടി നിയന്ത്രിച്ചു. ജെ പി സി അധ്യക്ഷൻ സിയാദ് ഏഴംകുളം ആശംസകൾ നേർന്നു. മുഖദാർ നന്ദി പ്രകാശിപ്പിച്ചു.

You might also like

Most Viewed