ലതാ മങ്കേഷ്ക്കർ അനുസ്മരണം സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ലതാ മങ്കേഷ്ക്കർ അനുസ്മരണം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്ത് ഉദ്‌ഘാടനം ചെയ്യ്ത ചടങ്ങിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശ ഭക്തിഗാന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങളും, വിധി കർത്താക്കൾക്കുള്ള മൊമെന്റോയും പരിപാടിയിൽ വിതരണം ചെയ്തു. ലക്ഷ്മി രോഹിത്ത്, ആദ്യ ഷീജു, ബീന ജോൺ, ആഗ്നേയ നിത്യാനന്ദൻ, അക്ഷയ ബാലഗോപാൽ, ജോവിന ജിബിൻ, ദേവ പ്രിയ, വിശ്വനാഥൻ മാരിയിൽ എന്നിവർ ലതാ മങ്കേഷ്കറുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ ആലപിച്ചു. ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ് സ്വാഗതം പറഞ്ഞ യോഗത്തിൽ റിച്ചി കളത്തുരേത്ത്, അലൻ ഐസക്ക് എന്നിവർ ആശംസകളും വിനോദ് ആറ്റിങ്ങൽ നന്ദിയും രേഖപ്പെടുത്തി.
