ഐ.സി.എഫ് ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റിയും യൂനിറ്റ് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു
ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റിയും സെൻട്രലിനു കീഴിൽ വരുന്ന യൂനിറ്റ് കമ്മിറ്റികളും വാർഷിക കൗൺസിലിൽ പുനഃസംഘടിപ്പിച്ചു. ഷാനവാസ് മദനി അധ്യക്ഷതവഹിച്ച യോഗം നാഷനൽ സംഘടന പ്രസിഡന്‍റ് അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുൽ റഹീം സഖാഫി അത്തിപ്പറ്റ (പ്രസിഡണ്ട്), അബ്ദുൽ അസീസ് ചെരുമ്പ (ജനറൽ സെക്ര), അബ്ദുൽ റഹ്മാൻ കരുനാഗപ്പള്ളി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കാസിം വയനാട്, ഹനീഫ മുല്ലപ്പള്ളി , യൂസുഫ് അഹ്സനി, അബ്ദുൽ നാസർ വയനാട് , നൗഷാദ് കണ്ണൂർ, ഷഫീക് പൂക്കയിൽ , അഷ്റഫ് രാമത്, ഷാഹിർ കണ്ണൂർ, അബ്ദുൽ സലാം പെരുവയൽ, ജംഷീർ ചൊക്ലി, അബൂബക്കർ സഖാഫി, ഹബീബുല്ല പട്ടുവം എന്നിവരാണ് മറ്റു ഭാരവാഹികൾ. മനാമ സെൻട്രലിെന്‍റ കീഴിലെ എട്ട് യൂനിറ്റുകളും പുനഃസംഘടിപ്പിച്ചു. പുനസംഘടന യോഗത്തിൽ ശംസുദ്ദീൻ മാമ്പ സ്വാഗതവും അസീസ് ചെരുമ്പ നന്ദിയും പറഞ്ഞു.
